അമേരിക്കൻ വ്യവസായിയായ ഇലോൺ മസ്‌ക് ചൈനയുടെ പുരോഗതിയെ പ്രശംസിക്കുന്നതായൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനയുടെ മുന്നേറ്റങ്ങളേയും ഡീപ്പ്‌സീക്ക് സാങ്കേതികവിദ്യയുടെ പുരോഗതിയേയും മസ്‌ക് അഭിനന്ദിക്കുന്നതായാണ് വീഡിയോയിൽ.

To advertise here,
placeholder
പ്രചരിക്കുന്ന വീഡിയോയുടെ സ്‌ക്രീൻഷോട്ട് 

https://x.com/niku1630/status/1891106465496080763 
 
അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ ഏതാനും സെക്കന്റുകൾ മാത്രമാണ് മസ്‌കിന്റെ സാനിദ്ധ്യമുള്ളത്. ഏഴ് മിനിട്ട് എട്ട് സെക്കറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ ആദ്യത്തെ ഒൻപതും അവസാനത്തെ എട്ട് സെക്കന്റിലുമാണ് മസ്‌ക് സംസാരിക്കുന്നതായി കാണാനാവുക. ഇതിൽ ബ്രിട്ടനെ വിമർശിക്കുകയും ചൈനയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

ചൈനയുടെ വളർച്ചയെ പുകഴ്ത്തിയും ബ്രിട്ടനെ വിമർശിച്ചും മസ്‌ക് നടത്തിയ പ്രസ്താവനകൾക്കായി കീവേഡ് സെർച്ച് നടത്തി, പക്ഷേ പ്രസക്തമായ റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല. എന്നിരുന്നാലും, 2025 ജനുവരിയിൽ, ഡീപ്‌സീക്കിന്റെ സാങ്കേതിക കഴിവുകളെ കുറിച്ച്  മസ്‌ക് സംശയം പ്രകടിപ്പിച്ചിരുന്നു. ഏകദേശം 50,000 എൻവിഡിയ ഹോപ്പർ ജിപിയു (Graphics Processing Unit)  ഉണ്ടായിരിക്കാമെന്ന് എലോൺ മസ്‌ക് അഭിപ്രായപ്പെട്ടു.

https://timesofindia.indiatimes.com/technology/tech-news/elon-musk-is-not-convinced-with-chinas-deepseek-that-has-wiped-billions-from-us-stock-market-this-one-word-reply-is-the-reason/articleshow/117616903.cms 

വൈറൽ വീഡിയോയിലെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. 2024 ഓഗസ്റ്റ് രണ്ടിന് ലെക്‌സ് ഫ്രിഡ്മാന്റെ യൂട്യൂബ് ചാനലിൽ 'എലോൺ മസ്‌ക്: ന്യൂറലിങ്ക് ആൻഡ് ദി ഫ്യൂച്ചർ ഓഫ് ഹ്യൂമാനിറ്റി' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എട്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു പോഡ്കാസ്റ്റ് കണ്ടെത്തി.

https://www.youtube.com/watch?v=Kbk9BiPhm7o&t=286s to be embed-ded 

ന്യൂറലിങ്കിനെയും മാനവികതയേയും കുറിച്ചാണ് മസ്‌ക് വീഡിയോയിൽ സംസാരിക്കുന്നത്. വീഡിയോയുടെ ആദ്യ ഒന്നരമണിക്കൂർ മസ്‌കിന്റെ വേഷം പ്രചരിക്കുന്ന വീഡിയോയിലെ അതേ വസ്ത്രമായിരുന്നു. ഇരു വീഡിയോകളിലും കാണുന്ന പശ്ചാത്തലവും സമാനമാണ്.

placeholder
placeholder

പോഡ്കാസ്റ്റിന്റെ ട്രാൻസ്‌ക്രിപ്റ്റും ചാനൽ പുറത്തിറക്കിയിരുന്നു.

https://lexfridman.com/elon-musk-and-neuralink-team-transcr-ipt 

വീഡിയോ പരിശോധിച്ചപ്പോൾ ചൈനയെക്കുറിച്ചോ ബ്രിട്ടനെക്കുറിച്ചോ മസ്‌ക് സംസാരിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. അതിനുപുറമേ പോഡ്കാസ്റ്റ് പോസ്റ്റ് ചെയ്തത് 2024 ഓഗസ്റ്റിനാണ് എന്നാൽ ഡീപ്പസീക്ക് പുറത്തിറങ്ങുന്നത് 2025 ജനുവരി 20-നും. 

'ഇലോൺ മസ്‌ക്: വാർ, എഐ, ഏലിയൻസ്, പൊളിറ്റിക്‌സ്, ഫിസിക്‌സ്, വീഡിയോ ഗെയിമുകൾ, ആൻഡ് ഹ്യുമാനിറ്റി' എന്ന പേരിൽ 2023 നവംബർ 9-ന് പ്രസിദ്ധീകരിച്ച ലെക്‌സ് ഫ്രിഡ്മാന്റെ മറ്റൊരു പോഡ്കാസ്റ്റും  കണ്ടെത്തി. 

പോഡ്കാസ്റ്റിൽ, ട്രാൻസ്‌ക്രിപ്റ്റ് റഫറൻസായി ഉപയോഗിച്ചുകൊണ്ട്, മസ്‌ക് ചൈനയെക്കുറിച്ച് സംസാരിച്ചതായി കണ്ടെത്തി, പക്ഷേ ചൈനയുമായി താരതമ്യപ്പെടുത്തി ബ്രിട്ടനെ വിമർശിക്കുകയോ ഡീപ്‌സീക്കിനെക്കുറിച്ച് പരാമർശിക്കുകയോ ചെയ്തിട്ടില്ല. ചൈനയുടെ സമ്പദ്വ്യവസ്ഥ അമേരിക്കയേക്കാൾ രണ്ടോ മൂന്നോ മടങ്ങ് വലുതായി വളരുമെന്നും ഇത് നിലവിലുള്ള ആഗോളക്രമത്തിന് പ്രധാന വെല്ലുവിളി ഉയർത്തുമെന്നും ഇതിൽ മസ്‌ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

വൈറൽ ക്ലിപ്പിൽനിന്ന് ഓഡിയോ വേർതിരിച്ചെടുത്ത് AI ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് വിശകലനം ചെയ്തു. ഈ ഓഡിയോ അക നിർമ്മിതമാണെന്ന് വ്യക്തമായി.

placeholder
placeholder

വാസ്തവം 

ഇലോൺ മസ്‌ക് ചൈനയെയും ഡീപ് സീക്കിനെയും പ്രശംസിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ AI നിർമ്മിതമാണ്.  

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : https://projectshakti.in/ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)