പെരുമ്പാവൂർ: ലഹരിക്കെതിരെ വിവിധ വകുപ്പുകളെയും ജനങ്ങളെയും അണിനിരത്തി സംഘടിപ്പിക്കുന്ന പോരാട്ടത്തിൽ പങ്ക് ചേരാൻ വേൾഡ് മലയാളി ഫെഡറേഷനെ പോലുള്ള സംഘടനകൾ മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാർഹമാണെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ.

To advertise here,

വേൾഡ് മലയാളി ഫെഡറേഷൻ (WMF) സംഘടിപ്പിച്ച ഗ്ലോബൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ഐക്യദാർഢ്യ വോക്കത്തോൺ പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന്റെ 'നഷാ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുമായി സഹകരിച്ച് WMF ഗ്ലോബൽ യൂത്ത് ഫോറം, ഗ്ലോബൽ സ്പോർട്സ് ഫോറം, കേരള സ്റ്റേറ്റ് കൗൺസിൽ, എറണാകുളം ജില്ലാ കൗൺസിൽ, കൊച്ചി കസ്റ്റംസ്, പെരുമ്പാവൂർ എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്.

ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 7.30-ന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച വർണ്ണാഭമായ റാലി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥികളായി പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. വർഗീസ് മൂലൻ, കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ്, പെരുമ്പാവൂർ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സംഗീത കെ.എസ് എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികളും യുവജനങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് വോക്കത്തോണിൽ ദൃശ്യമായത്. പെരുമ്പാവൂരിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, കായിക താരങ്ങൾ, വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്ലക്കാർഡുകളും ബലൂണുകളുമേന്തി അണിനിരന്നു. സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കാൻ റാലിക്ക് സാധിച്ചു.

ലഹരിമുക്ത നവകേരളം ലക്ഷ്യമിട്ട് നടത്തിയ ഈ സംഗമത്തിന് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഗ്ലോബൽ ട്രഷറർ ശ്രീ വി.എം. സിദ്ധീഖ്, ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ റഫീഖ് മരക്കാർ, ഗ്ലോബൽ വൈസ് പ്രസിഡന്റ്മാരായ ഏലിയാസ് ഇസാഹാക്, ജെയ്സൺ കാളിയാനിൽ, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ഷിജോ തയ്യിൽ, ഗ്ലോബൽ ട്രഷറർ ബബിൻ, ഗ്ലോബൽ വുമൺ കോർഡിനേറ്റർ വല്ലി ജോസ്, ഏഷ്യ റീജിയൻ പ്രസിഡന്റ് ശ്രീ ഫ്രാൻസ് മുണ്ടാടൻ, നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീ ജോബി ജോർജ്ജ് എന്നിവർ ആഗോളതലത്തിൽ പൂർണ്ണ പിന്തുണയും നേതൃത്വവും നൽകി.
പരിപാടിയുടെ സുഗമമായ നടത്തിപ്പിന് WMF കേരള സ്റ്റേറ്റ് പ്രസിഡന്റ്  ടി.ബി. നാസർ, സ്റ്റേറ്റ് സെക്രട്ടറി ശ്രീ ഹഫീസ് കളപ്പറമ്പത്ത്, ട്രഷറർ  ബിനോയ് വടക്കൻ, എറണാകുളം ജില്ലാ പ്രസിഡന്റ്  ഷാജി കെ.എ, ജോയിന്റ് കൺവീനർമാരായ റെജി വർഗീസ്, ഡീക്കൺ ടോണി മേതല, കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ഡോ സുമിത്ര, സ്റ്റേറ്റ് വിമൻസ് കോർഡിനേറ്റർ മേരി ജോസഫ് , എറണാകുളം ജില്ലാ സെക്രട്ടറി  ടോണി തോമസ്, ജില്ലാ ട്രഷറർ സുജ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി സജീവമായി പ്രവർത്തിച്ചു.

ഗ്ലോബൽ ട്രഷറർ സിദ്ദിഖ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. നാടിന്റെ ഭാവി തലമുറയെ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി സംഘടിപ്പിച്ച ഈ ജനകീയ മുന്നേറ്റം വരുംനാളുകളിലും കേരളമൊട്ടാകെ കൂടുതൽ കരുത്തോടെ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.