മനാമ : 'ഫിൻടെക് ഫോർവേഡ് 2026'-ന്റെ നാലാം പതിപ്പ് ഒക്ടോബർ 7, 8 തീയതികളിൽ 'എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ' നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ മുഖ്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അനൗദ്യോഗിക സംവാദങ്ങൾ, പ്രദർശനങ്ങൾ, തന്ത്രപ്രധാനമായ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ ഉൾപ്പെടുന്നു. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുടെ സംയോജനം എങ്ങനെയാണ് ധനകാര്യ സേവന മേഖലയെ പുനർനിർവചിക്കുന്നത് എന്ന് ഈ പരിപാടി പരിശോധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ ധനകാര്യ മേഖലയിലെ പ്രയോഗങ്ങൾ, പേയ്മെന്റുകൾ, സ്റ്റേബിൾകോയിനുകൾ, അസറ്റ് ടോക്കണൈസേഷൻ, ഓപ്പൺ ബാങ്കിങ്, ഡിജിറ്റൽ ഐഡന്റിറ്റി, തട്ടിപ്പ് തടയൽ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള ധനസഹായം, ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ്, ഇൻഷുർടെക്, നിയന്ത്രണങ്ങളിലെ നൂതന മാറ്റങ്ങൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടും.
പ്രാദേശികവും ആഗോളതലത്തിലുമുള്ള 40-ലധികം പ്രഭാഷകർ ഈ പരിപാടിയിൽ പങ്കെടുക്കും. ബഹ്റൈൻ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ; സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്; സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ ഗവർണർ ഖാലിദ് ഹുമൈദാൻ; വി.ഐ.ഏ.ഐ. ചെയർമാനും ബോർഡ് അംഗവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് ബിൻ ഹംദാൻ അൽ നഹ്യാൻ; നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ ഗ്രൂപ്പ് സിഇഒ ഉസ്മാൻ അഹമ്മദ്; അന്താരാഷ്ട്ര പ്രശസ്തനായ ഗൂഗിൾ തലെ മുൻ ചീഫ് ബിസിനസ് ഓഫീസറുമായ മോ ഗവ്ദത്ത്; സിസ് ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് ഡോ. റെറ്റോ ക്യുനി; ജെംസ് ചെയർമാൻ ജാക്വസ് ബെൻഹാമൗ; അഗ്രിഡെക്സ് ഇന്റർനാഷണൽ സ്ഥാപകനും സിഇഒയുമായ ഹെൻറി ഡക്ക്വർത്ത്; വിസ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെ ഗ്രൂപ്പ് കൺട്രി മാനേജരായ അലി ബൈലൂൺ; വാലറ്റ് കണക്റ്റ് സിഇഒ ജെസ് ഹൗൾഗ്രേവ്; മുൻ ഫ്രഞ്ച് അന്താരാഷ്ട്ര ഫുട്ബോൾ താരവും സംരംഭകനുമായ ലൂയിസ് സാഹ എന്നിവരും, ധനകാര്യ സേവനങ്ങൾ, സാങ്കേതികവിദ്യ, നിക്ഷേപ മേഖലകളിലെ പ്രമുഖരും ഇതിൽ പങ്കാളികളാകും.
ധനകാര്യ സേവനങ്ങൾ, ഫിൻടെക്, സാങ്കേതികവിദ്യ, സർക്കാർ മേഖലകളിൽ നിന്നുള്ള 20 പങ്കാളികൾ അണിനിരക്കുന്ന ഒരു പ്രദർശനവും ഇൗ ഫോറത്തിന്റെ ഭാഗമായി നടക്കും. ധനകാര്യ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതനമായ പരിഹാരങ്ങൾ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഇവിടെ അവതരിപ്പിക്കും. അതുവഴി, ഈ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന കമ്പനികളുമായും ആശയങ്ങളുമായും നേരിട്ട് സംവദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും. പ്രധാന വേദിയിലെ പരിപാടികൾക്ക് പൂരകമായി പ്രവർത്തിക്കുന്ന ഈ പ്രദർശനം, വിവിധ മേഖലകളിൽ നിന്നുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളെ ഒന്നിപ്പിക്കുന്നു.
ബഹ്റൈൻ ഇഡിബി ആതിഥേയത്വം വഹിക്കുകയും ഫോർബ്സ് മിഡിൽ ഇൗസ്റ്റ്പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഇൗ ഫോറത്തിന്, സിബിബി, ലേബർ ഫണ്ട് (താംകീൻ), ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, ബഹ്റൈൻ ഫിൻടെക് ബേ എന്നിവയുടെ പിന്തുണയുണ്ട്. സാമ്പത്തിക സേവനങ്ങളുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആഗോളതലത്തിലെ പ്രമുഖ ചിന്തകർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഈ ഫോറം ഒരുമിച്ച് കൊണ്ടുവരുന്നു.
സാമ്പത്തിക സേവന മേഖലയിലെ ഏക നിയന്ത്രണ അതോറിറ്റിയായ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ, ഈ മേഖലയിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, സാമ്പത്തിക സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിനും അതിനനുസരിച്ച് മാറുന്നതിനും സഹായിക്കുന്ന ഊർജ്ജസ്വലമായ ഒരു സാമ്പത്തിക-സാങ്കേതിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നത് ബഹ്റൈൻ തുടരുന്നു. പരിപാടിയുടെ വിശദാംശങ്ങൾ അറിയുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ 'ഫിൻടെക് ഫോർവേഡ് 2026' ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: Fourth edition of Fintech Forward 2026 will be held on October 7-8 at Exhibition World Bahrain., Features over 40 global and regional speakers discussing AI, open banking, digital identity, and more., Hosted by Bahrain EDB and programmed by Forbes Middle East, with major institutional support.
Published: 01 Oct 2026, 10:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented