എൻ.എച്ച്. 66 റോഡുപണി
പറവൂർ : ജില്ലയുടെ വടക്കേ അതിർത്തിയായ മൂത്തകുന്നത്ത് ദേശീയപാത-66 നിർമാണവുമായി ബന്ധപ്പെട്ട് കോട്ടപ്പുറം പാലത്തിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ഗതാഗതം സർവീസ് റോഡിലൂടെയാക്കി. അതോടെ മേഖലയിൽ പൊടിശല്യവും ഗതാഗതപ്രശ്‌നങ്ങളും രൂക്ഷമായി. ഏതാനും മാസങ്ങൾക്കു മുൻപുതന്നെ കുര്യാപ്പിള്ളി ലേബർ കവലയിൽ നിന്നും പടിഞ്ഞാറുഭാഗത്തുള്ള സർവീസ് റോഡിലൂടെ ഗതാഗതം മൂത്തകുന്നം ഭാഗത്തേക്ക് ക്രമപ്പെടുത്തിയിരുന്നു. അവിടേയും പൊടിശല്യമുണ്ട്.
ഇപ്പോൾ മൂത്തകുന്നം കവല മുതൽ കോട്ടപ്പുറം പാലംവരെ വയഡക്ട് പണി നടക്കുകയാണ്. ഇത് പഴയ റോഡിലേക്ക് കയറിയാണ് നടക്കുന്നത്. ഇതേ തുടർന്ന് മൂത്തകുന്നം കവലയിൽ നിന്നും കോട്ടപ്പുറം ഭാഗത്തേക്ക് കടക്കാൻ പടിഞ്ഞാറുഭാഗത്തും കോട്ടപ്പുറത്തുനിന്ന് പാലം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് തെക്കോട്ടു സഞ്ചരിക്കാൻ കിഴക്കുഭാഗത്ത് റോഡും അപ്രോച്ച് റോഡിൽ നിന്ന് അനുബന്ധ സംവിധാനങ്ങളും സർവീസ് റോഡും ടാർ ചെയ്ത് സജ്ജമാക്കി.
ഇതിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതുമൂലം മണ്ണും പൊടിയും നിറഞ്ഞ റോഡിൽ നിന്ന് നിരന്തരമായി പൊടിപടലങ്ങൾ ഉയരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വാഹനങ്ങൾ ഓടുമ്പോൾ പൊടി ഉയരാതിരിക്കാൻ പ്രധാന റോഡിന്റെ പണി തീരുംവരെ വെള്ളം നനച്ചുകൊടുക്കണമെന്നാണ് ആവശ്യം.
Published: 06 Oct 2026, 02:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented