രാജഗിരിയിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. 35 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ. പലയിടങ്ങളിലായി പല രാജ്യങ്ങളിലായി ചിതറി പോയെങ്കിലും  രാജഗിരി സ്കൂളിലെ  സ്മരണകൾക്ക്  ജീവനേകാൻ  അവരുടെ  ഹൃദയ കൂട്ടിലേക്ക്  ചേക്കേറാൻ എല്ലാ തിരക്കുകളും മാറ്റിവെച്ച്  അവർ ഒത്തുകൂടി.ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന 1990  രാജഗിരി സ്കൂൾ ബാച്ചിലെ  ഈ വിദ്യാർത്ഥികളിൽ 50% പേരും അന്ന് അവിടെ സന്നിഹിതരായിരുന്നു എന്നതാണ്‌ ഈ സൗഹൃദത്തെ വ്യത്യസ്തവും മൗലികവും ആക്കുന്നത്. നേർച്ച പോലെ മാത്രം  ശുഷ്‌ക്മായ അംഗങ്ങളുമായി നടത്തി വരുന്ന പല പൂർവ വിദ്യാർത്ഥി സംഗമങ്ങളിൽ നിന്നും വ്യത്യസ്തമായി   ഏറേ പേർ ഏറെ ദൂരം താണ്ടി  തങ്ങളുടെ മിത്രങ്ങൾക്കായി സമയം മാറ്റിവച്ച സൗകര്യങ്ങൾ മാറ്റിവെച്ച ഈ പുന :സമാഗമം   പുത്തൻ പ്രതീക്ഷകൾ അവശേഷിപ്പിച്ചാണ് പിൻവാങ്ങിയത്... ഇനിയും ഒരുപാട് ഒത്തുചേരലുകളുടെ.......

To advertise here,