ആർ.എസ്.ഇ.ടി. രജതജൂബിലി ആഘോഷം തുടങ്ങി

കൊച്ചി: രാജഗിരി ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനകൾ നിസ്തുലമാണെന്നും വികസിത ഭാരതത്തിന്റെ സൃഷ്ടിയിൽ ഇത് ഏറെ പ്രധാനമാണെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കൊച്ചി കാക്കനാട് രാജഗിരി സ്കൂൾ ഒാഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (ഒട്ടോണമസ്) യുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം എ.ഐ. ഉച്ചകോടിയായ കോൺഫ്ലുവൻസിന്റെ ഉദ്ഘാടനവും രജതജൂബിലി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടലുംഅദ്ദേഹം നിർവഹിച്ചു.
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ മഹിതമായ പാരമ്പര്യത്തിന്റെ പാതയാണ് രാജഗിരിയുടേത്. അദ്ദേഹം വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെ പല പരിപാടികളിലും പങ്കെടുക്കുമ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, മത്സരങ്ങളിലെ വിജയികളിൽ 60 ശതമാനവും പെൺകുട്ടികളാണ്- ഉപരാഷ്ട്രപതി പറഞ്ഞു.
വികസിതഭാരതം പ്രധാനമന്ത്രിയുടെ മാത്രമല്ല ഒാരോ ഭാരതീയന്റെയും സ്വപ്നമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. അറിവ് നിരന്തരം പുതുക്കണമെന്നും എൻജിനിയറിങ് കരിക്കുലം കാലാനുസൃതമായി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
12 വർഷത്തിനിടെ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസമേഖലയിൽ കുതിപ്പുണ്ടായെന്നും വിദ്യാഭ്യാസം പുനഃക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്ഗോപി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ, രാജഗിരി പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങൻ, ഡോ. കോളിങ് ജെ. സ്റ്റർലിങ്, ഡയറക്ടർ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ആർ.എസ്.ഇ.ടി. പ്രിൻസിപ്പൽ ഡോ. ജെയ്സൺ പോൾ മുളേരിക്കൽ സ്വാഗതം പറഞ്ഞു.
Content Highlights: Vice President CP Radhakrishnan inaugurated the silver jubilee of Rajagiri School of Engineering and Technology (RSET)., He praised Rajagiri's contribution to education and nation-building towards a developed India., The event included the inauguration of AI summit Confluence and the foundation stone laying for the silver jubilee administrative block., Dignitaries including Governor Rajendra Vishwanath Arlekar and Union Minister Suresh Gopi attended the event.
Published: 01 Sept 2026, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented