കൊച്ചി : കേരള ഫാഷൻ ലീഗ് സീസൺ 12 ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ അരങ്ങേറി. ഫാഷൻ ലീഗ് സ്ഥാപകനും സി.ഇ.ഒ.യും ഫാഷൻ പ്രൊഡ്യൂസറുമായ അഭിൽദേവിന്റെ നേതൃത്വത്തിലാണ് കേരള ഫാഷൻ ലീഗ് അവതരിപ്പിച്ചത്.

To advertise here,

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം സൂപ്പർ മോഡലുകളാണ് റാംപിൽ ഡിസൈനർ വസ്ത്രങ്ങളുമായി ചുവടുവെച്ചത്

സെലിബ്രിറ്റി മോഡലുകളായി ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, അഭിനേതാക്കളായ അപർണ ബാലമുരളി, ആർഷ ചാന്ദ്‌നി ബൈജു, പ്രാചി തെഹ്ലൻ, ആർക്കിടെക്ടും നടിയുമായ വേദ് ലക്ഷ്മി, ആര്യൻ കാത്ത്, ഗിസല്ലെ തക്റാൽ, ലോ ആൻഡ് ഓർഡർ താരം ഡോൺ മിഖായേൽ എന്നിവർ റാംപിലെത്തി.

തവിട്ടുനിറത്തിലുള്ള വ്യത്യസ്തമായ ബ്രൈഡൽ വസ്ത്രത്തിലാണ് അപർണ റാംപിലെത്തിയത്. ശിവപ്രസാദ്, രാകേഷ്, അഭിഷേക്, ഡോ. സജ്ന, അൽ നിഷാൻ ഷാഹുൽ, റെമിൻ പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.