ചെട്ടികുളങ്ങര : പേള 1274-ാം നമ്പർ ലക്ഷ്മിവിലാസം എൻ.എസ്.എസ്. കരയോഗത്തിയും വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും ആദരസമ്മേളനവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ സുനിൽ ചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനം ചെയ്തു.

To advertise here,

കരയോഗം പ്രസിഡന്റ്‌ ജിനേഷ് ബാലകൃഷ്ണപിള്ള അധ്യക്ഷനായി. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗമായി സ്ഥാനമേറ്റ സുനിൽ ചന്ദ്രൻ വള്ളികുന്നത്തെ ആദരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ. സാനിഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗം കേശവൻകുട്ടി നായർ, വനിതാസമാജം യൂണിയൻ കമ്മിറ്റിയംഗം ഗീതാ ഗോപാലകൃഷ്ണൻ, കരയോഗം വൈസ് പ്രസിഡന്റ്‌ എം.എൻ. വിജയൻപിള്ള, സെക്രട്ടറി പ്രസന്നൻപിള്ള, ചന്ദ്രശേഖരൻ നായർ, സതീഷ് കുമാർ, രാമകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.