ആലപ്പുഴ : കേരള ബ്രാഹ്മണസഭയുടെ ഏഴാമത് സംസ്ഥാന കലോത്സവം ‘കലാഞ്ജലി- 2026’ തിങ്കളാഴ്ച സമാപിക്കും. ആലപ്പുഴ എസ്.ഡി.വി. സ്കൂളിൽ വൈകീട്ട് നാലിനു നടക്കുന്ന സമാപനസമ്മേളനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എൻ. ശേഷാദ്രിനാഥൻ ഉദ്ഘാടനം ചെയ്യും.
കേരള ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് അധ്യക്ഷനാകും. പിന്നണിഗായിക നിത്യാ മാമ്മൻ വിജയികൾക്ക് സമ്മാനം നൽകും.
ഞായറാഴ്ച നാടോടിനൃത്തം, ഭജന, അഷ്ടപദി, സംഘഗാനം, ലളിതഗാനം, കവിതാപാരായണം, പ്രസംഗം, പ്രശ്നോത്തരി, തത്സമയ ഫോട്ടോഗ്രഫി, പത്രവായന തുടങ്ങിയ മത്സരങ്ങൾ നടന്നു. വിജയികൾക്കു സമ്മാനം നൽകി. അനുമോദന സമ്മേളനം എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരള ബ്രാഹ്മണസഭ ദക്ഷിണമേഖലാ പ്രസിഡന്റ് മണി എസ്. തിരുവല്ല അധ്യക്ഷനായി.
സംഘാടകസമിതി ചെയർമാൻ പി. വെങ്കിട്ടരാമ അയ്യർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ശേഖർ, ട്രഷറർ കെ.ആർ. ജയരാമൻ, ജ്യോതി പദ്‌മനാഭൻ, എച്ച്. ശ്രീകാന്ത്, എൻ. നീലകണ്ഠൻ, റാം ഗണേഷ്, കെ.എൻ. അരവിന്ദ്, ജെ. അനന്തരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
എറണാകുളം മുൻപിൽ
: ‘കലാഞ്ജലി- 2026’ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 617 പോയിന്റുമായി എറണാകുളം ജില്ല കുതിപ്പു തുടരുന്നു. 498 പോയിന്റുമായി തിരുവനന്തപുരവും 453 പോയിന്റുമായി ആലപ്പുഴയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
കൊല്ലം- 356, തൃശ്ശൂർ- 203, കോഴിക്കോട്- 170, പാലക്കാട്- 51, മലപ്പുറം- 41, കോട്ടയം- 38, ഇടുക്കി- 30, വയനാട്- 10, പത്തനംതിട്ട- ഒന്ന് എന്നിങ്ങനെയാണ് പോയിന്റു നില.
Published: 21 Sept 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented