കൂത്താട്ടുകുളം : പന്ത്രണ്ടര കോടി രൂപ മുതൽമുടക്കിൽ പുതിയ നഗരസഭാ കാര്യാലയം കൂത്താട്ടുകുളത്ത് നിർമിക്കുന്നു. ഇംപാക്ട് കേരള ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് കെട്ടിടനിർമാണം പൂർത്തിയാക്കുന്നത്.  കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടത്തുക. സാങ്കേതിക അനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ റെജി ജോൺ അറിയിച്ചു. 25,000 ചതുരശ്ര അടി കെട്ടിടമാണ് നിർമിക്കുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിക്കുക.  

To advertise here,

നഗരസഭാ ചെയർമാൻ റെജി ജോൺ, ഡെപ്യൂട്ടി ചെയർമാൻ ലിസി ജോസ്, പി.സി. ഭാസ്കരൻ, മായാ വിശ്വനാഥൻ, സാറാ ടി.എസ്, പി.സി. ജോസ്, ബോബൻ വർഗീസ്, സിബി കൊട്ടാരം, സജി പനയാരംപിള്ളി, പി.വി. ബെന്നി, മർക്കോസ് ഉലഹന്നാൻ, ഷീല ബിനോയി, ലക്ഷ്മി സി.ആർ, സലീമ മനോജ്, കൃഷ്ണ ശ്യാം, വി.എൻ. ഗോപകുമാർ, ഇംപാക്ട് കേരളയുടെ പ്രോജക്ട് മാനേജർ സുവിധ, ഇലക്‌ട്രിക്കൽ കൺസൾട്ടന്റ് വിനയ് രാജ്, പ്രോജക്ട് എൻജിനിയർമാരായ വിഷ്ണു ഷാനവാസ്, നഗരസഭാ സെക്രട്ടറി ഷീബ എസ്., അസിസ്റ്റന്റ് എൻജിനിയർ സുരേഷ് കുമാർ പി.എസ്. എന്നിവർ സ്ഥലം സന്ദർശിച്ചു.