പെരുമ്പാവൂർ: വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ വാക്കത്തോൺ തിങ്കളാഴ്ച പെരുമ്പാവൂരിൽ നടക്കും. കേന്ദ്ര സർക്കാരിന്റെ നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിച്ച് ഡബ്ല്യു.എം.എഫ് ഗ്ലോബൽ യൂത്ത് ഫോറം, ഗ്ലോബൽ സ്പോർട്സ് ഫോറം, കേരള സ്റ്റേറ്റ് കൗൺസിൽ, എറണാകുളം ജില്ലാ കൗൺസിൽ, കൊച്ചിൻ കസ്റ്റംസ്, പെരുമ്പാവൂർ എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'ലഹരിയല്ല, ജീവിതം തിരഞ്ഞെടുക്കൂ,' (Choose Life, Not Drugs) എന്ന പ്രധാന സന്ദേശമുയർത്തിയാണ് ലഹരി വിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.

To advertise here,

നാളെ രാവിലെ 7.30-ക്ക് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് മുൻസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന വാക്കത്തോണിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം. ജോൺ നിർവഹിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട ചാലക്കുടി എം.പി ശ്രീ ബെന്നി ബെഹനാൻ, പെരുമ്പാവൂർ എം.എൽ.എ ശ്രീ മനോജ് മൂത്തേടൻ, ഇൻഡോ-കോമൺവെൽത്ത് ട്രേഡ് കമ്മീഷണറും ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നാഷണൽ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ, കൊച്ചിൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ റോയ് വർഗീസ്, പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സംഗീത കെ.എസ്, അഭിവന്ദ്യ ബിഷപ്പ് മാത്യു മോർ അപ്രേം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ (ഒമാൻ), ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു (അമേരിക്ക), ഗ്ലോബൽ ട്രഷറർ വി.എം. സിദ്ദിഖ് (ഇന്ത്യ) കേരളം സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ടി ബി നാസർ, ഡീക്കൺ ഡോ. ടോണി മേതല എന്നിവർ പെരുമ്പാവൂരിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു . ഗ്ലോബൽ വൈസ് പ്രസിഡന്റ് ഏലിയാസ് ഐസക്ക് ആണ് പെരുമ്പാവൂർ പരിപാടിയുടെ കൺവീനർ. ഇവരെ കൂടാതെ ഭാരവാഹികളായ ഗ്ലോബൽ കോർഡിനേറ്റർ സുനിൽ എസ്.എസ് (കുവൈറ്റ്), ഹാഫിസ് വലിയപറമ്പിൽ, ബിനോയ് വടക്കൻ, ലീന റാഫേൽ, ഡോ. സുമിത്ര, ആൻസി, ജെറി ആൽബർട്ട്, ഡീക്കൺ ജോയ്സ് ജെയിംസ്, മേരി ജോസഫ്, ഷാജി കെ.എ, ടോണി തോമസ്, സുജ ബിജു, റജി വർഗീസ്, തുടങ്ങിയവർ വാക്കത്തോണിന് നേതൃത്വം നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.