പറവൂർ : പെരുവാരംമഹാദേവ ക്ഷേത്രം വടക്കേ നടയിലെ പറമ്പിൽ തളച്ചിരുന്ന ആനയ്ക്ക് കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റു. എഴുത്തു പുരയ്ക്കൽ ഗംഗാപ്രസാദ് എന്ന ആനയ്ക്കാണ് കടന്നൽ കുത്തേറ്റത്. വ്യാഴാഴ്ചഉച്ചയ്ക്ക് 12-30 ഓടെയാണ് സംഭവം. തൃപ്പൂണിത്തുറയിൽ ശീവേലിയിൽ പങ്കെടുത്തു തൃശ്ശൂരിലേക്കുമടങ്ങുന്ന വഴിയാണ് പാപ്പാന്മാർ ആനയെ പെരുവാരം വടക്കേ നടയിലെ പറമ്പിലുള്ള മരത്തിൽ തളച്ചത്. തളച്ച മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടമാണ് ഒന്നിച്ചിളകി ആനയെ പൊതിഞ്ഞു കുത്തിയത്. കാടു പിടിച്ചു കിടന്ന പറമ്പിൽ മരത്തിന്റെ അടിഭാഗത്തെ പൊത്തിലായിരുന്നു വലിയ ഇനം കടന്നൽ കൂടുകൂട്ടിയിരുന്നത്. ഇതുശ്രദ്ധയിൽ പെടാതെ ചങ്ങല ആ ഭാഗത്താണു കെട്ടിയത്. അതോടെ കടന്നൽക്കൂട്ടംഒന്നാകെ ഇളകി ആനയെ അക്രമിക്കുകയായിരുന്നു. ശരീരമാസകലം കടന്നൽ കുത്തേറ്റ ആനനിന്നു പുളഞ്ഞു.
ശരീരമാസകലം കുടഞ്ഞും ശക്തിയായി വട്ടം കറങ്ങിയും കടന്നലുകളെ തുരത്താൻ ആനപലവട്ടംശ്രമിച്ചു. ഒന്നാം പാപ്പാൻ പായിപ്പാട്ട് ബിജിയുൾപ്പെടെയുള്ള പാപ്പാന്മാർക്കും കടന്നലിന്റെ കുത്തേറ്റു.
കണ്ടു നിന്നവർക്കും ഒന്നും ചെയ്യാനായില്ല. അഗ്നിരക്ഷാ സേനയെത്തി ആനയുടെ ദേഹത്ത് ഏറെ നേരം വെള്ളം ചീറ്റിച്ചാണ് കടന്നൽക്കൂട്ടത്തെ തുരത്തി ഓടിച്ചത്. കടന്നലുകളെ അകറ്റാനുള്ള മരുന്നുകളും നാട്ടുകാരിൽ ചിലർ കൊണ്ടുവന്നു സ്പ്രേ ചെയ്തു. കടന്നലുകൾ പൂർണ്ണമായി ഒഴിഞ്ഞു പോയ ശേഷം മറ്റൊരിടത്തേയ്ക്ക് ആനയെ മാറ്റിക്കെട്ടി.
വെറ്ററിനററി ഡോക്ടർ എത്തി ആനയ്ക്ക് മരുന്നുകൾ നൽകിയ ശേഷം ലോറിയിൽ കയറ്റി കൊണ്ടുപോയി. ആനയുടെ കൺതടത്തിലുൾപ്പെടെ നിരവധിയിടങ്ങളിൽ കടന്നൽക്കുത്തേറ്റ പാടുകളുണ്ട്.
Published: 06 Nov 2026, 02:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented