ഓഫീസ് പ്രവർത്തനം സ്തംഭിച്ചു
മൂവാറ്റുപുഴ : സർക്കാർ ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലുമുള്ള ചെയർപേഴ്‌സന്റെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. മൂവാറ്റുപുഴ മുനിസിപ്പൽ ഓഫീസ് വളഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ച് കള്ളക്കേസിൽ അകത്താക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പ്രതിഷേധം. സമരംമൂലം നഗരസഭാ ഓഫീസ് പ്രവർത്തനം നിലച്ചു. ചെയർപേഴ്‌സണടക്കമുള്ള കൗൺസിലർമാർ ആരും നഗരസഭയിലേക്ക് വന്നില്ല.
എൽ.ഡി.എഫ്. പ്രവർത്തകർ രാവിലെ ഏഴോടെ നഗരസഭാ ഓഫീസിന് മുന്നിലെ കവാടങ്ങൾ ഉപരോധിച്ചതിനാൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭാ ഓഫീസിൽ പ്രവേശിക്കാനായില്ല. വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഉച്ചയോടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്യാനുള്ള ആദ്യ നീക്കം പ്രതിഷേധത്തെത്തുടർന്ന് നടന്നില്ല. പോലീസ് ബലം പ്രയോഗിച്ചത് സംഘർഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.
കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മായിൽ സമരം ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം എക്‌സിക്യുട്ടീവ് അംഗം ഇബ്രാഹിം കരീം അധ്യക്ഷനായി. സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ. അരുൺ, എക്‌സിക്യുട്ടീവ് അംഗം കെ.എ. നവാസ്, സി.പി.എം. ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, കേരള കോൺഗ്രസ് എം. ജില്ലാ സെക്രട്ടറി സിജോ ജോൺ, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇമ്മാനുവൽ പാലക്കുഴി, സി.പി.എം. ഏരിയ കമ്മിറ്റി അംഗങ്ങളായ യു.ആർ. ബാബു, എം.എ. സഹീർ, എം.ആർ. പ്രഭാകരൻ, ആർ. രാകേഷ്, വി.ആർ. ശാലിനി, സജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Published: 05 Nov 2026, 03:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented