കൂത്താട്ടുകുളം : സംസ്ഥാനത്തെ സർക്കാർ കൃഷി വകുപ്പ് മുഖേന വാങ്ങുമെന്ന പ്രതീക്ഷയിൽ കാക്കൂർ മോഡൽ അഗ്രോ സർവീസ് സെൻറർ ഉത്പാദിപ്പിച്ച ലക്ഷക്കണക്കിന് പച്ചക്കറി തൈകൾ നശിക്കുന്നു. അഗ്രോ സർവീസ് സെൻററിൽ നിന്നുള്ള പച്ചക്കറി തൈകൾ വാങ്ങുന്നതിന് സർക്കാർ നിർദേശമുണ്ടായിട്ടും ഇക്കുറി ജില്ലാ കൃഷിവകുപ്പ് അധികൃതർ തൈകൾ വാങ്ങിയില്ല.
പകരം സർക്കാർ ഫാമുകളിൽ നിന്നാണ് പച്ചക്കറി തൈകൾ വാങ്ങി കൃഷിഭവൻ വഴി വിതരണം നടത്തുന്നത്. അഞ്ചൽപ്പെട്ടി, കൂത്താട്ടുകുളം എന്നിവിടങ്ങളിലാണ് കാക്കൂർ മോഡൽ അഗ്രോ സർവീസ് സെൻററിൻെറ പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുന്നത്. നവംബർ വരെയാണ് തൈകൾ നടുന്നതിനുള്ള കാലാവധി. മുൻവർഷങ്ങളിൽ കൃഷിവകുപ്പ് തൈകൾ വാങ്ങിയിരുന്നു. സംസ്ഥാനത്തെ മികച്ച അഗ്രോ സർവീസ് സെൻററിനുള്ള പുരസ്കാരം ലഭിച്ച കാക്കൂർ മോഡൽ അഗ്രോ സർവീസ് സെൻററിൽ നിന്നും സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറി തൈകൾ എത്തിച്ചിരുന്നു. പയർ, വെണ്ട, വഴുതന, കാബേജ് തുടങ്ങിയ വിവിധതരത്തിലുള്ള തൈകളാണ് വിൽപ്പനയ്ക്ക് തയ്യാറാക്കിയിരുന്നത്. 13 ജീവനക്കാർക്ക് കൂലി ലഭിക്കാത്ത അവസ്ഥയാണ്. നിശ്ചിതദിവസം കഴിഞ്ഞ തൈകൾ ട്രേകളിൽ നിന്നും മാറ്റി നശിപ്പിക്കേണ്ട സ്ഥിതിയുണ്ടായതിന്റെ വിഷമത്തിലാണ് സർക്കാർ അംഗീകാരമുള്ള അഗ്രോ സർവീസ് സെൻററിലെ ജീവനക്കാർ. അഗ്രോ സർവീസ് സെൻററിൻെറ പ്രവർത്തനം പ്രതിസന്ധിയിലായത് സംബന്ധിച്ച് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ജനപ്രതിനിധികളായ പ്രിൻസ് പോൾ ജോൺ കൂത്താട്ടുകുളം, നെവിൻ ജോർജ് പാമ്പാക്കുട എന്നിവർ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വിശദമാക്കിയിരുന്നു. അടിയന്തര സർക്കാർ ഇടപെടലുണ്ടാകണമെന്നതാണ് അഗ്രോ സർവീസ് സെൻറർ ജീവനക്കാരുടെ ആവശ്യം.
Published: 06 Nov 2026, 02:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented