പറവൂർ : ഏഴിക്കര പഞ്ചായത്തിലെ പുനർനിർമിക്കുന്ന ആമ്പത്തോട് പാലത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച നടക്കും. 125 കുടുംബങ്ങൾ താമസിക്കുന്ന വടക്കേ കടക്കരയിലേക്കുള്ള ഏക മാർഗമാണ് ആമ്പത്തോട് പാലം. പാലം പുനർനിർമിക്കുവാൻ ഹാർബർ എൻജിനിയറിങ് വിഭാഗത്തിൽ നിന്നും വർഷങ്ങൾക്ക് മുൻപ് തുക അനുവദിച്ചിരുന്നെങ്കിലും അതു മതിയാകാതെ വന്നതിനെ തുടർന്ന് കരാറുകാർ നിർമാണം ഏറ്റെടുക്കാത്ത സാഹചര്യമാണുണ്ടായത്.

To advertise here,

തുടർന്നാണ് 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയത്. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.

രാവിലെ 10.30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സീനാ സജീവ് അധ്യക്ഷയാകും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും.