മരട് : കുമ്പളം-പനങ്ങാട് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ ഭാഗത്ത് ടാറിങ് നടത്തി. എൻ.എച്ച്. അതോറിറ്റിയാണ് ടാറിങ്നടത്തിയത്. കുരുക്കൊഴിവാക്കാനായി വാഹന ഗതാഗതത്തിരക്ക് കുറഞ്ഞ രാത്രിസമയം തിരഞ്ഞെടുത്ത് ഒരുഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടായിരുന്നു ടാറിങ് നടത്തിയത്. കൊച്ചി ബൈപ്പാസ് റോഡിൽ ഉൾപ്പെടെ ചെറുതും വലുതുമായ പല

To advertise here,

പാലങ്ങളുടെയും അപ്രോച്ച് റോഡുകൾ ഇടിയുന്നതായി കണ്ടെത്തിയിരുന്നു. ഇതുമൂലം അപകടങ്ങൾ വർധിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇത്തരം ജോലികൾ ആരംഭിച്ചിട്ടുള്ളത്. ആറുമാസം മുൻപ്

പനങ്ങാട്-കുമ്പളം പാലത്തിന്റെ ഇത്തരം ഇടിഞ്ഞ ഭാഗത്ത് യാത്രയ്ക്കിടെ ബസ് ചാടി തലയിടിച്ചുവീണ യാത്രികന് ഗുരുതര പരിക്കുപറ്റിയിരുന്നു. കുമ്പളം- കൊച്ചി ബൈപ്പാസിൽ കുമ്പളം-പനങ്ങാട് പാലവും റോഡുമായി ചേരുന്നിടത്തെ കട്ടിങ്ങിൽ ചാടിയ കെ.എസ.ആർ.ടി.സി. ബസിനുള്ളിൽ തലയിടിച്ചുവീണാണ് യാത്രികന് ഗുരുതര പരിക്കേറ്റത്. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ചേർത്തല കടയ്ക്കരപ്പിള്ളി കെ.ജെ. ജോബിനാണ് (55) പരിക്കേറ്റത്.

രാത്രി പത്തരയോടെ ആയിരുന്നു സംഭവം. വൈറ്റിലയിൽനിന്ന് പുനലൂർക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

വൈറ്റില മേൽപ്പാലത്തിലെ ചാട്ടത്തിൽ പെട്ടെന്ന് ബ്രേക്കിട്ട ലോറിക്കുപിന്നിൽ ടെമ്പോ ട്രാവലറിടിച്ചും ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു.

ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തുന്നതിനായി അധികൃതർ പാലവും-റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് മണ്ണുപരിശോധന നടത്തിയിരുന്നു.കുണ്ടന്നൂർ-നെട്ടൂർ സമാന്തരപാലത്തിന്റെ അപ്രോച്ച് റോഡിനടിയിലെ മണ്ണുപരിശോധനയ്ക്കായി അധികൃതർശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്കയച്ചിരുന്നു.

റോഡും പാലവും തമ്മിൽ കൂടിച്ചേരുന്ന ഭാഗത്തെ ഈ ഉയരവ്യത്യാസം വാഹനയാത്രക്കാർക്കോഡ്രൈവർക്കോ പ്രത്യേകിച്ച് രാത്രിയിൽ ഒട്ടുംതിരിച്ചറിയാനാവില്ല. അല്പം വേഗത്തിൽ വരുന്ന വാഹനങ്ങൾപോലും ഇത്തരം ഭാഗങ്ങളിൽ എത്തുമ്പോൾ നിയന്ത്രണം തെറ്റി അപകടത്തിൽപെടുകയാണ് പതിവ്.

ഇതുമൂലം വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ഇതിന് ഒരു ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി മണ്ണുശേഖരിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകിയിരുന്നു.

കൂടാതെ അപകടത്തിനിടയാക്കുന്ന ഇത്തരം ഭാഗങ്ങളിൽ ഉടനടി ടാറിങ് നടത്തി തകരാർ പരിഹരിക്കുന്നതിനും ദേശീയപാതാ അതോറിറ്റി നിർദേശം നൽകിയിരുന്നു.