കോലഞ്ചേരി : പൂത്തൃക്ക പഞ്ചായത്തിലെ കുറുഞ്ഞി പാടത്താണ് കുട്ടികളുടെ ചെളിപ്പന്തുകളിയുടെ ആരവം ഉയർന്നത്. ബാലസംഘം കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്തിലാണ് കുറിഞ്ഞി പാടത്ത് മഡ് ഫുട്ബോൾ മത്സരം നടന്നത്.
27, 28, 29 തീയതികളിലായി കാസർകോട് നീലേശ്വരത്തു നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെയും 14, 15 തീയതികളിൽ പള്ളുരുത്തിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെയും മുന്നോടിയായി നടന്ന മത്സരം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സുഹാന കുഞ്ഞുമുഹമ്മദ് അധ്യക്ഷയായി. വിവിധ വില്ലേജുകളിൽ നിന്നും 8 ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. അമ്പലമേട് വില്ലേജ് ടീം ഒന്നാം സ്ഥാനവും പൂത്തൃക്ക വില്ലേജ് ടീം രണ്ടാം സ്ഥാനവുംനേടി.
ബാലസംഘം ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ്, ജില്ലാ കോഡിനേറ്റർ അരവിന്ദ് അശോക് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഏരിയ സെക്രട്ടറി ആർ. ഭഗത്, ഏരിയ കൺവീനർ ടി.വി. പീറ്റർ, കോഡിനേറ്റർ സി.സി. കുഞ്ഞുമുഹമ്മദ്, ബിജു മാത്യു, അനു കൃഷ്ണൻ, പ്രണവ് മധു, എം.പി. തമ്പി, കെ.എൻ. അജികുമാർ, എം.കെ. പോൾ എന്നിവർ പ്രസംഗിച്ചു.
Published: 03 Nov 2026, 03:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented