കുറവിലങ്ങാട് : കുടുംബാംഗങ്ങൾ കൂട്ടമായി ഇറങ്ങിയതോടെ ഒരു നാട്ടിലെ റോഡ് വൃത്തിയായി. കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ മുട്ടുങ്കൽ-കരോട്ട് ഭാഗം റോഡാണ് ജനകീയ കൂട്ടായ്മയിൽ സഞ്ചാരയോഗ്യമാക്കിയത്.

To advertise here,

രണ്ട്, മൂന്ന് വാർഡുകളുടെ അതിർത്തിയായ കാട്ടർപതിഭാഗത്ത് ജനവാസം കുറവാണ്. ഇവിടെ സമൂഹവിരുദ്ധശല്യമുണ്ട്. മാലിന്യംതള്ളാനും ഇവിടം ഉപയോഗിച്ചുതുടങ്ങി. അറുപതിലേറെ കുടുംബങ്ങൾക്ക് ഈ റോഡ് പ്രയോജനം ചെയ്യുന്നുവെങ്കിലും കഷ്ടപ്പാട് അനുഭവിക്കുന്നത് 12-വീട്ടുകാരാണ്. ഇവരാണ് കൂട്ടമായി റോഡ് വൃത്തിയാക്കാൻ ഇറങ്ങിയത്.

കാട് കയറിക്കിടന്ന ഇടങ്ങൾ വെട്ടിത്തെളിച്ചു. കനത്തമഴയും വകവയ്ക്കാതെ മണിക്കൂറുകൾ നീണ്ട ശ്രമമായിരുന്നു ഇവരുടേത്. കാടുകയറി കാൽനടയാത്രപോലും ദുഷ്കരമായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനും കഷ്ടപ്പെട്ടിരുന്നു.

രണ്ട്, മൂന്ന്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ചാത്തനാട്ട്, സ്ഥിരം സമിതി അധ്യക്ഷൻ ബിജു കുര്യൻ താന്നിക്കതറപ്പിൽ, പ്രദേശവാസികളായ ജോയ് കൂനമ്മാക്കിൽ, ജോർജുകുട്ടി കൂനമ്മാക്കിൽ, റജീന ചാമക്കാലയിൽ, ബീന ചിറ്റംവേലിൽ, മഞ്ജു കൂനംമാക്കിൽ, എൽസി കൊച്ചുമല, ഷീന കൂനമ്മാക്കിൽ, ലൈസ ജീസ് വടക്കേക്കര എന്നിവർ നേതൃത്വം നൽകി.