വൈക്കം : വെച്ചൂർ-ടി.വി. പുരം റോഡിനെ ബന്ധിപ്പിക്കുന്ന വൈക്കം നഗരത്തിലെ ആശാൻ കലുങ്കുപാലം പുനർനിർമിക്കാൻ നടപടിയില്ല. വൈക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ സമീപത്തുനിന്ന് ആരംഭിച്ച് വൈക്കം ആശ്രമം സ്കൂളിന് സമീപം അവസാനിക്കുന്ന പൊതുമരാമത്തു വകുപ്പ് റോഡിലാണ് ആശാൻ കലുങ്കുള്ളത്.
വൈക്കം നഗരത്തിലെ പ്രധാന തോടുകളിലൊന്നായ അന്ധകാരത്തോടിന് കുറുകേയാണ് കലുങ്ക്. 75 വർഷത്തിലധികം പഴക്കമുണ്ട്. നാലര മീറ്റർ വീതിയുള്ള തോട്ടിൽ കലുങ്കിന്റെ അടിഭാഗത്ത് രണ്ടു മീറ്റർ മാത്രമേ വീതിയുള്ളൂ. ഇതുകാരണം, കായലിലേക്കും കെ.വി. കനാലിലേക്കു ഒഴുകുന്ന അന്ധകാരത്തോട്ടിൽ ശക്തമായ മഴപെയ്ത് ജലനിരപ്പ് ഉയർന്നാൽ കാലാക്കൽ മുതൽ കലുങ്ക് വരെയുള്ള ഭാഗത്തെ നൂറിൽ അധികം വീടുകളിൽ വെള്ളംകയറും.
ഒഴുകിയെത്തുന്ന വെള്ളം അതേശക്തിയിൽ ഇടുങ്ങിയ കലുങ്കിലൂടെ പുറത്തേക്ക് പോകാത്തതാണ് കാരണം. കാലപ്പഴക്കത്താൽ കലുങ്ക് അപകടാവസ്ഥയിലാണ്. സ്കൂൾ ബസുകളും സമീപമുള്ള ആശുപത്രിയിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. കലുങ്കിന്റെ മുകൾഭാഗവും കൈവരിയുടെ ഒരുഭാഗവും കൽക്കെട്ടും ഇടിഞ്ഞു. അടിഭാഗത്തുള്ള കോൺക്രീറ്റും ഇളകിപ്പോയിട്ടുണ്ട്. മഴക്കാലത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടാകാറുണ്ട്. കലുങ്ക് പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയതായി കലുങ്കിന് ഇരുവശത്തുമുള്ള നഗരസഭാംഗങ്ങളായ എം.ആർ. അനിൽകുമാറും റെജിമോൾ പ്രദീപും പറഞ്ഞു. കലുങ്ക് പുനർനിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
അപകടമുണ്ടാകാൻ കാത്തുനിൽക്കരുത്
:അഷ്ടമിക്കാലത്ത് നഗരത്തിലേക്ക് കയറ്റാതെ വാഹനങ്ങൾ തിരിച്ചുവിടുന്നത് ഇതുവഴിയാണ്. സ്കൂൾ ബസുകളും കുട്ടികളും ഒക്കെ പോകുന്ന റോഡാണ്. അത്യാഹിതം ഉണ്ടാകുന്നതിനുമുമ്പ് കലുങ്ക് പാലം അന്ധകാരത്തോടിന്റെ വീതിയിൽ പുനർനിർമിക്കണം.
എസ്. സുഭാഷ് ഏഴുപറത്തറ, മൂകാമ്പികച്ചിറ
Published: 03 Nov 2026, 02:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented