നെടുമ്പാശ്ശേരി : അമൃത ആശുപത്രിയും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച ‘മെറ്റാറസ് 3.0 ആവിഷ്കാർ’ ദേശീയ സമ്മേളനവും മെഡിക്കൽ ടെക്നോളജി ഇനവേഷൻ ഹബ്ബും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. രോഗനിർണയം കൃത്യവും വേഗത്തിലുമാക്കാനും ആരോഗ്യപരിചരണം ജനകീയമാക്കാനും നിർമിതബുദ്ധിക്ക് (എ.ഐ.) വലിയ സാധ്യതകളുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കണ്ണിന്റെ റെറ്റിനയുടെ ചിത്രങ്ങൾ വിശകലനം ചെയ്ത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയവയുടെ സാധ്യതകൾ തിരിച്ചറിയുന്നതിനുള്ള ഗവേഷണം ആരോഗ്യരംഗത്ത് പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ ഗവേഷണവും സാങ്കേതികവിദ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി അമൃതയിൽ നാഷണൽ മെഡിക്കൽ ടെക്നോളജി ഇനവേഷൻ ഹബ്ബ് സ്ഥാപിച്ചു. നേത്രരോഗികൾക്ക് രോഗാവസ്ഥയും ചികിത്സാ മാർഗങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന റെറ്റിന എ.ഐ. ആപ്പിന്റെ സ്വിച്ച് ഓൺ കർമം ഐ.സി.എം.ആർ. റിസർച്ച് വിഭാഗം ഡയറക്ടർ ഡോ. മോന ദുഗ്ഗൽ നിർവഹിച്ചു. കാഴ്ചപരിശോധനാ സഹായങ്ങൾ, റെറ്റിന രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ചികിത്സാ മാർഗനിർദേശങ്ങൾ, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള എ.ഐ. ചാറ്റ് സൗകര്യം എന്നിവ ആപ്പിലുണ്ട്.
അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. വെങ്കട്ട് രംഗൻ, അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന തുടങ്ങിയവർ പങ്കെടുത്തു. അമൃതയിലെ ഡോ. ഗോപാൽ എസ്. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം റെറ്റിന ചിത്രങ്ങളിലൂടെ വിവിധ രോഗസാധ്യതകൾ തിരിച്ചറിയുന്നതിനുള്ള ഗവേഷണങ്ങൾ നടത്തുന്നുണ്ട്.
Published: 02 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented