ചെറായി : വനാന്തരങ്ങളിൽനിന്ന് തീരപ്രദേശത്തെത്തിയ കുരങ്ങ് കാണികളിൽ കൗതുകമുണർത്തി. വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയോരത്ത് വാച്ചാക്കൽ ഭാഗത്ത് തള്ളക്കുരങ്ങും കുഞ്ഞും ഭക്ഷണംതേടി നടക്കുകയാണ്. കാണികളിൽ ചിലർ എറിഞ്ഞുകൊടുക്കുന്ന പഴങ്ങൾ എടുത്താണ് ഭക്ഷിക്കുന്നത്. യാത്രക്കാരുടെ അടുത്തുകൂടി നടന്നുപോകുമെങ്കിലും ആരെയും ഉപദ്രവിക്കുന്നില്ല. ദൂരെദിക്കിൽനിന്ന് വരുന്ന ലോറിയിലോ മറ്റോ കയറി അറിയാതെ എത്തിയതാണെന്ന് കരുതുന്നു. കഴിഞ്ഞദിവസം മുനമ്പം, ചെറായിഭാഗങ്ങളിലും ഈ കുരങ്ങുകളെ കണ്ടിരുന്നു. കഴിഞ്ഞദിവസം ഉൾഭാഗത്ത് ചില വീടുകളിലും ഇവ എത്തിയിരുന്നു.

To advertise here,