റോഡിൽ ചെളി നിറഞ്ഞു
കോലഞ്ചേരി : വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പന്നിക്കോട്ട് ക്ഷേത്രത്തിനടുത്ത് പന്നിക്കോട്ടുമലയിൽ നടന്നിരുന്ന മണ്ണെടുക്കൽ നാട്ടുകാർ തടഞ്ഞു. മൊതാൽ സാംസ്കാരിക നിലയത്തിലേക്ക് പോകുന്ന റോഡിന്റെ വശത്തായാണ് മണ്ണെടുക്കുന്നത്. മണ്ണെടുക്കാനെത്തുന്ന വലിയ ടോറസ് വാഹനങ്ങൾ കാരണം റോഡ് പൊളിയുകയും ചെളി നിറയുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പഞ്ചായത്തംഗം കെ.എ. ദിവ്യയുടെ നേതൃത്വത്തിലാണ് മണ്ണെടുക്കൽ തടഞ്ഞത്.
അഞ്ചേക്കറോളം വലുപ്പമുണ്ടായിരുന്ന മല മണ്ണെടുത്ത് തീരാറായി. പഞ്ചായത്ത് കൊടുത്ത പെർമിറ്റ് പ്രകാരമാണ് മണ്ണെടുത്തിരുന്നത്. അനധികൃതമായാണ് മണ്ണെടുക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ പഞ്ചായത്തംഗം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. പെർമിറ്റ് പ്രകാരമാണോ മണ്ണെടുത്തത് എന്ന് സ്ഥലം അടുത്ത ദിവസംതന്നെ അസിസ്റ്റന്റ് എൻജിനിയറെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച അസി. എൻജിനിയർ മണ്ണെടുക്കുന്ന സ്ഥലം സന്ദർശിക്കുകയും പെർമിറ്റ് കൊടുത്ത അളവ് പ്രകാരമല്ല മണ്ണെടുത്തത് എന്ന് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിനാൽ നിലവിൽ മണ്ണെടുക്കൽ നിർത്തിവെക്കാൻ നിർദേശിച്ചു.
Published: 11 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented