കൊച്ചി : പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ദൃശ്യം-3’ കണ്ട് പ്രേക്ഷകർക്കൊപ്പം പിറന്നാളാഘോഷിക്കാൻ എറണാകുളം കവിതാ തിയേറ്ററിലെത്തി മോഹൻലാൽ. ഭാര്യ സുചിത്രാ മോഹൻലാൽ, നിർമാതാവ്‌ ആന്റണി പെരുമ്പാവൂർ, അഭിനേതാക്കളായ മീന, എസ്തർ, ഇർഷാദ് തുടങ്ങിയവരും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞശേഷം പ്രേക്ഷകർക്കൊപ്പം മോഹൻലാൽ പിറന്നാൾ കെയ്ക്ക് മുറിച്ചു. .

To advertise here,

മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയേറ്ററുകളിലെത്തിയ ‘ദൃശ്യം 3’ കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടും 3000 സ്ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്.

രാവിലെ എട്ടിനായിരുന്നു ആദ്യ പ്രദർശനം. 2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം ഒ.ടി.ടി.യിൽ റിലീസായി. മോഹൻലാലിനൊപ്പം മീന, എസ്തർ, അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3-യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.