കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചി ബാൽ ഭവൻ വളപ്പിൽ നവീകരിച്ച ഇൻക്ലൂസീവ് പാർക്കിന്റെ ഉദ്ഘാടനം നവംബർ 19 വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. ഇന്നർ വീൽ ക്ലബ്ബ് ഓഫ് കൊച്ചിയുടെ നേതൃത്വത്തിൽ കെ.പി. തോമസ് ഫൗണ്ടേഷന്റെ സി.എസ്.ആർ പിന്തുണയോടെയാണ് പാർക്ക് നവീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ മാനസിക-ശാരീരിക വികാസത്തിന് സഹായിക്കുന്ന പ്രത്യേകം രൂപകൽപ്പനചെയ്ത മൂന്ന് പുതിയ ഉപകരണങ്ങളാണ് പാർക്കിൽ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്. ഓട്ടിസം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുന്ന 'നെസ്റ്റ് സ്വിങ്' ഇതിലൊന്നാണ്.
കുട്ടികളുടെ ശാരീരിക ചലനശേഷിയും ആത്മവിശ്വാസവും വർധിപ്പിക്കുന്ന 'ലൂപ്പ് റിങ്', ശബ്ദവും കമ്പനവും വഴി സംഗീതാനുഭവം നൽകുന്ന 'റിഥം ഗിറ്റാർ' എന്നിവയാണ് മറ്റു പ്രധാന ആകർഷണങ്ങൾ. ഇതിനുപുറമേ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ടർഫും മറ്റ് സൗകര്യങ്ങളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിലേക്ക് കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
Content Highlights: Inclusive park for differently-abled children opened in Panampilly Nagar, Kochi on November 19, 2026., Developed by Inner Wheel Club of Kochi with CSR support from KP Thomas Foundation., Features special play equipment like Nest Swing, Loop Ring, and Rhythm Guitar., Free entry for all children with artificial turf for safety.
Published: 17 Nov 2026, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented