തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കഠിനകുളം സ്വദേശിയാണ് ഇയാൾ. 

To advertise here,

സ്വകാര്യ ആശുപത്രി ഉടമയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഉടമയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. തിരുവനന്തപുരം പേട്ട പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.