കൊച്ചി: കെസിയ ഹോപ്പ് സെന്ററിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 226-ാമത്തെ വീടിന്റെ താക്കോൽദാനം നടത്തി.

To advertise here,

പാലാരിവട്ടം സെയ്ന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽനടന്ന പരിപാടി വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റർ മേരി ചക്കാലയ്ക്കൽ സംസാരിച്ചു.

മേയർ വി.കെ. മിനിമോൾ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആർ. നിശാന്തിനി ഐ.പി.എസ്., മുഹമ്മദ് ഷിയാസ് എം.എൽ.എ., ടി.ജെ. വിനോദ് എം.എൽ.എ., കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ചടങ്ങിൽ കെസിയ ഹോപ്പ് സെന്റർ ചെയർപേഴ്സൺ കെസിയാ ജോസഫ്, ആർ. നിശാന്തിനി ഐ.പി.എസ്. തുടങ്ങിയവരെ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ജിലുമോൾ വിശിഷ്ടാതിഥിയായി.