പിറവം: നഗരസഭാ വയോമിത്രം അംഗങ്ങൾ മൂന്നാർ യാത്ര ആഘോഷമാക്കി. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തിയാണ് നാട്ടിലെ പ്രായമായവർ മൂന്നാർ കാണാൻ പോയത്. പിറവം ഡിപ്പോയിൽനിന്നും ഇഞ്ചത്തൊട്ടി, ഭൂതത്താൻകെട്ട് വഴി മൂന്നാറിലേക്ക് നടത്തിയ വിനോദയാത്ര നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ജിൻസി രാജു, കൗൺസിലർ ജോൺ കെ. വർഗീസ്, വയോമിത്രം കോഡിനേറ്റർ എൽബി പൗലോസ് എന്നിവർ സംസാരിച്ചു.

To advertise here,