അരൂർ: അരൂർ പഞ്ചായത്ത് 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. 16-ാം വാർഡംഗം ടി.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. നൂറിലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സാബു, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. വിജയൻ രാഘവൻ, ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

To advertise here,