
കടമക്കുടി: കടമക്കുടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കണ്ടനാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് വാർഡംഗം ജല അതോറിറ്റി ഓഫീസിലെത്തി കുത്തിയിരിപ്പുസമരം നടത്തി.
ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് ജല അതോറിറ്റിയുടെ കലൂർ അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിലെത്തി വാർഡംഗം സ്റ്റെഫി കടത്തൂസ് പ്രതിഷേധിച്ചത്. വാർഡംഗത്തിനു പിന്തുണയുമായി സമീപ വാർഡുകളിലെ എൽ.ഡി.എഫ്. അംഗങ്ങളും പ്രവർത്തകരും എത്തിയിരുന്നു. തുടർന്നുനടന്ന ചർച്ചയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടുമെന്ന് അധികൃതർ ഉറപ്പുനൽകി. കുടിവെള്ള പ്രതിസന്ധിയുള്ള പ്രദേശത്തേക്ക് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി പറഞ്ഞുവിടുകയും ചെയ്തു. ഇതിനേത്തുടർന്ന് രാവിലെ മുതൽ ആരംഭിച്ച സമരം ഉച്ചയോടെയാണ് അവസാനിപ്പിച്ചത്.
ബാബു കടമക്കുടി, പി.വി. സന്തോഷ്, പ്രബിൻ കോമളൻ, കെ.പി. വിപിൻരാജ്, കെ.കെ. പ്രതാപ് കുമാർ, കെ.ജെ. ടെൻസി, ക്രിസ്റ്റി കടത്തൂസ്, അമ്മിണി തുടങ്ങിയവർ വാർഡംഗത്തിനൊപ്പമുണ്ടായിരുന്നു.
Content Highlights: A panchayat ward member staged a sit-in protest at the Kerala Water Authority office demanding a solution to the severe drinking water shortage in Kadamakkudy.
Published: 29 Nov 2026, 12:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented