കടുങ്ങല്ലൂർ: പറവൂർ താലൂക്കിലെ മികച്ച സഹകരണസംഘമായി കിഴക്കേ കടുങ്ങല്ലൂർ സഹകരണബാങ്കിനെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാംവർഷമാണ് കിഴക്കേ കടുങ്ങല്ലൂർ ബാങ്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിക്ഷേപസമാഹരണത്തിലും ബാങ്കിന്റെ നേട്ടം നിലനിർത്തി ഒന്നാംസ്ഥാനം നേടിയതോടെ ഇരട്ട പുരസ്കാരമാണ് ഇത്തവണയും ബാങ്കിനെ തേടിയെത്തിയത്. സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി വി.ഇ. അബ്ദുൽഗഫൂറിൽനിന്നും കിഴക്കേ കടുങ്ങല്ലൂർ സഹകരണബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ, സെക്രട്ടറി എൻ. സന്തോഷ്‌കുമാർ, മറ്റുഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച സഹകരണസംഘമായി കേരള ബാങ്കിന്റെ പുരസ്കാരം മൂന്നുതവണ കിഴക്കേ കടുങ്ങല്ലൂർ സഹകരണബാങ്ക് നേടിയെടുത്തിട്ടുണ്ട്.

To advertise here,