
പിറവം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മദ്ദളത്തിൽ പാരമ്പര്യവും തനിമയും നിലനിർത്തി രാമമംഗലം ഹൈസ്കൂൾ വിദ്യാർഥികൾ. മദ്ദളം ഇനത്തിലാണ് മത്സരമെങ്കിലും മദ്ദളവും ചെണ്ടയും ഇലത്താളവും ചേരുന്ന കേളിയാണ് കുട്ടികൾ അവതരിപ്പിച്ചത്. കലോത്സവത്തിൽ മദ്ദളത്തിന് ഒറ്റയ്ക്ക് സാധ്യതയില്ലാത്തതിനാലാണിത്. രാമമംഗലം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഭഗത് ഹരികുമാർ മദ്ദളത്തിൽ മുഖം കൊട്ടിത്തുടങ്ങിയ കേളിയിൽ അഥർവ് ആർ. നായർ ചെണ്ട (വലന്തല), ഭാഗ്യനാഥ് ഹരികുമാർ, ശ്രീദേവ് അനിൽ (താളം) എന്നിവർ താളവട്ടം പകർന്നു. പ്രശസ്ത മദ്ദളവാദ്യ കലാകാരൻ ആർ.എൽ.വി. ഹരികുമാറിന്റെ മക്കളാണ് ഭഗത്തും (മദ്ദളം), ഭാഗ്യനാഥും (ഇലത്താളം). പ്രശസ്ത കഥകളി ചെണ്ടവാദകൻ കലാനിലയം രതീഷിന്റെ മകനാണ് ചെണ്ട വലന്തലയിൽ താളംപകർന്ന അഥർവ് ആർ. നായർ. ഭഗത്തിനെ മദ്ദളം അഭ്യസിപ്പിച്ചത് ഇളയച്ഛൻ പ്രശസ്ത കഥകളി മദ്ദള വാദകൻ കലാമണ്ഡലം ശ്രീകുമാറാണ്. എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഭഗത്തും സംഘവും സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
Content Highlights: Students of Ramamangalam High School secured first place with an A grade in the Maddalam competition at the Revenue District School Kalolsavam.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented