
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുറിക്കല്ല് ബൈപ്പാസ് നിർമാണം വീണ്ടും തുടങ്ങി. പൈലിങ് ജോലികളാണ് വ്യാഴാഴ്ച തുടങ്ങിയത്. 141 പൈലുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. ഇതിൽ 16 എണ്ണം പുഴയിലാണ്. നിർമാണ കരാർ ഏറ്റെടുത്തിരുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. കോൺക്രീറ്റ് ബാച്ചിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി വൃത്തിയാക്കിയ സ്ഥലം ഇതോടെ കാടു കയറി. പൈലിങ് ജോലികളും ലാൻഡ് സ്പാൻ കോൺക്രീറ്റ് പ്രവൃത്തികളും ഉടൻ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എ.
കരാർ കമ്പനിയായ ഊരാളുങ്കലിനെ പദ്ധതി തുകയുടെ 30 ശതമാനം തുക നഷ്ടം ഈടാക്കി പുറത്താക്കണമെന്ന് കിഫ്ബിയോട് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് നിർമാണം വീണ്ടും തുടങ്ങിയിരിക്കുന്നത്.
എം.സി. റോഡിലെ 130 ജങ്ഷൻ മുതൽ ദേശീയപാതയിലെ കടാതി വരെ 2.24 കിലോമീറ്റർ റോഡ് 18.5 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. 120 കോടി അടങ്കൽ തുകയുള്ള പദ്ധതിയുടെ സിവിൽ പ്രവൃത്തികൾ 55.43 കോടി രൂപയ്ക്കാണ് ഊരാളുങ്കൽ കരാർ എടുത്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ പൂർണമായിട്ടില്ല.
Content Highlights: Construction work on the Murikkallu bypass in Muvattupuzha has resumed with the start of piling operations after months of delay.
Published: 28 Nov 2026, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented