കൊച്ചി: ഹില്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (ഹില്‍ഡെഫ്) ആഭിമുഖ്യത്തില്‍ 'എന്റെ നാട്, എന്റെ സൗന്ദര്യം, എന്റെ നാടിനൊരു ക്ലിക്ക്' എന്ന സെല്‍ഫി മത്സര ക്യാമ്പയിന്റെ ഭാഗമായി മഹാരാജാസ് ടൂറിസം ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടികള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
'ടൂറിസം സാധ്യതകള്‍ എന്റെ നാട്ടില്‍' എന്ന വിഷയത്തില്‍ സെമിനാറും പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ മേക്കിങ് മത്സരങ്ങളും സംഘടിപ്പിച്ചു. ടൂറിസത്തിന്റെ പുനരുജ്ജീവനം എന്ന വിഷയം പശ്ചാത്തലമാക്കിയാണ് മത്സരങ്ങള്‍ നടന്നത്. കുമരകം എസ്.എന്‍. കോളേജ് പ്രൊഫെസര്‍ ഡോ. അനിത ആര്‍. സെമിനാറിന് നേതൃത്വം നല്‍കി.
ഉദ്ഘാടന ചടങ്ങില്‍ മഹാരാജാസ് കോളേജ് ടൂറിസം ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജയശ്രീ പോള്‍, കൊച്ചിന്‍ കോര്‍പറേഷന്‍ പുതുക്കലവട്ടം ഡിവിഷന്‍ കൗണ്‍സിലര്‍ സീന ഗോകുലന്‍, ഡോ. എം.എസ്. മുരളി, ഹില്‍ഡെഫ് മാനേജര്‍ പോള്‍സണ്‍ തോമസ്, സോണിയ വിജയന്‍, ആശ എസ് നായര്‍, ഗായത്രി രാജന്‍, ക്രിസ്റ്റീന സജി, തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Hill Integrated Development Foundation seminar
Published: 15 Oct 2022, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented