ഉറക്കംനടിച്ച് അധികൃതർ

To advertise here,

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷൻ - റിഫൈനറി റോഡിലൂടെയുള്ള യാത്ര അപകടാവസ്ഥയിൽ. ഇവിടെ റെയിൽവേ മേൽപ്പാലത്തിലെ കുഴികളാണ് പ്രശ്നം. പാലത്തിൽ ഏതാണ്ട് പത്തോളം കുഴികളുണ്ട്. ഇതിൽ ഇരുചക്രവാഹന യാത്രികർ വീണുള്ള അപകടങ്ങളും പതിവാകുകയാണ്. പാലത്തിന്റെ അരികിലായി ചിലയിടങ്ങളിൽ ടാർ കട്ടിയായി പൊങ്ങിക്കിടക്കുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ കയറി വന്നാൽ ചരിഞ്ഞുവീഴുന്ന അവസ്ഥയാണ്. യാത്രാ ബസുകളും ടാങ്കർ ലോറികളും മറ്റ് വാഹനങ്ങളുമൊക്കെയായി നിരന്തരം വാഹനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന പ്രധാന റോഡിലെ അവസ്ഥയാണിത്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതും പാലത്തിൽ രാത്രിയിൽ ആവശ്യത്തിന് പ്രകാശം ഇല്ലാത്തതും മൂലം അപകട ഭീഷണി ഏറുന്നു. പാലത്തിലെ കുഴികൾ നികത്തുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരാൻ ഇടയാക്കുകയാണ്.