
തോപ്പുംപടി: പുനരധിവാസം ആവശ്യപ്പെട്ട് പി ആൻഡ് ടി ഫ്ളാറ്റ് സമരസമിതിയുടെ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് ജി.സി.ഡി.എ. നിർദേശം. പന്തൽ പൊളിച്ചുനീക്കി അവിടെ നേരത്തേയുണ്ടായിരുന്ന സ്നേഹമതിൽ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ജി.സി.ഡി.എ. സൂപ്രണ്ടിങ് എൻജിനിയർക്ക് സമരസമിതി കൺവീനർ അഭിലാഷ് പി. പരമേശ്വരൻ കത്ത് നൽകി.
അതേസമയം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സമരത്തെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
വിവരമറിഞ്ഞ് സി.പി.ഐ. കൊച്ചി മണ്ഡലം സെക്രട്ടറി എം.കെ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ പ്രതിനിധികൾ സമരപ്പന്തൽ സന്ദർശിച്ചു. നേതാക്കൾ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Content Highlights: GCDA has directed the P&T flat action committee to remove their protest tent in Kochi, sparking strong objections from the protesters.
Published: 28 Nov 2026, 09:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented