ചോറ്റാനിക്കര: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. എരുവേലിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ലിജോ ജോർജ് അധ്യക്ഷനായി. പി. വാസുദേവൻ, കെ.ടി. അഖിൽദാസ്, സി. ആർ. രാഹുൽ, ചിഞ്ചു ബി. കൃഷ്ണ, ജി. ജയരാജ്, കെ.എൻ. സുരേഷ്, അമൽ അപ്പുക്കുട്ടൻ, അഡ്വ. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

To advertise here,