ചെങ്ങമനാട്: ചെങ്ങമനാട് ഗവ. എൽ.പി. സ്കൂൾ വളപ്പിലെ കൊയ്ത്തുത്സവം ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് ജെർളി കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രാജി ആൻറണി, വാർഡ് മെംബർമാരായ ഷിഹാബ് കുന്നത്ത്, സി. പുഷ്പൻ, ഹെഡ്മിസ്ട്രസ് ആർ. രജനി, കൃഷി അസിസ്റ്റൻറ് പി. ഷാജികുമാർ, ടി.കെ. നോബി, മുഹമ്മദലി ചെങ്ങമനാട്, കെ.വി. ആന്റണി, സി. ഇസ്മായിൽ, ജെ.ജി. പുഷ്പലത, ജീനാ ധർമൻ, പി.എ. അശ്വതി, സ്മിതാ ജോർജ്, അഹ്സനാ അബ്ദുൽഖാദർ, മനിലാ സോമൻ എന്നിവർ പങ്കെടുത്തു. സ്കൂൾകൃഷി കോഡിനേറ്റർ മോഹനൻ അമ്പാട്ടുപറമ്പിലിനെ ആദരിച്ചു. സ്കൂളിലെ അഞ്ചുസെന്റോളം സ്ഥലത്ത് കൃഷി ഭവന്റെ സഹകരണത്തോടെ കുട്ടികളുടെ കാർഷിക ക്ളബ്ബിന്റെ നേതൃത്വത്തിലാണ് നെൽകൃഷി ചെയ്തത്. കാർഷിക വേഷമണിഞ്ഞാണ് കുട്ടിക്കർഷകർ വിളവെടുപ്പിനെത്തിയത്.

To advertise here,