വാഴക്കുളം: ആവോലി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി കൃഷിഭവന്റെ നേതൃത്വത്തിൽ തേനീച്ച വളർത്തൽ പരിശീലന പരിപാടിയും തേനീച്ചക്കൂട് വിതരണവും നടത്തി.

To advertise here,

പഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് പരിശീലന പരിപാടിയുടെയും തേനീച്ചക്കൂട് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഷിബു ജോസ് അധ്യക്ഷത വഹിച്ചു. ഹോർട്ടി കോർപ്പ് റിസോഴ്സ് പേഴ്സൺ രാജീവൻ പരിശീലന ക്ലാസ് നയിച്ചു. തേനീച്ചവളർത്തലിന്റെ പ്രാധാന്യം, ശാസ്ത്രീയ പരിപാലനരീതികൾ, തേനീച്ചക്കൂടുകളുടെ സംരക്ഷണം, തേൻ ഉത്പാദനം എന്നിവയിൽ കർഷകർക്ക് പരിശീലനം നൽകി.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് തേനീച്ചക്കൂടുകൾ വിതരണം ചെയ്തു. തേനീച്ചവളർത്തലിലൂടെ കർഷകർക്ക് അധിക വരുമാനത്തിനും കാർഷികമേഖലയിൽ അനുബന്ധ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.