
രാംഗഢ് (ജാര്‍ഖണ്ഡ്): റെയിൽവേ ട്രാക്കിൽ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാര്‍ഖണ്ഡിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉൾക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.
ബർകാകാന, ഹസാരിബാഗ് സ്റ്റേഷനുകൾക്കിടയിൽ സർവാഹ ഗ്രാമത്തിന് സമീപം ജൂൺ 25-ന് പുലർച്ചെ മൂന്നുമണിക്കാണ് ഒരു ഗർഭിണിയായ കാട്ടാനയുടെ സാന്നിധ്യം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. ആ വഴി കടന്നുപോകുന്ന തീവണ്ടികൾ പ്രസവവേദന അനുഭവിക്കുന്ന അമ്മയാനയെ ഇടിക്കാൻ സാധ്യതയുണ്ടെന്ന് രാംഗഢിലെ ഡിഎഫ്ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) നിതീഷ് കുമാറിനെ ഫോറസ്റ്റ് ഗാർഡ് അറിയിച്ചു. നിതീഷ് ഉടന്‍ തന്നെ ബര്‍കാകാനയിലുള്ള റെയില്‍വേ കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയും ആ വഴിയുള്ള ട്രെയിന്‍ ഗതാഗാതം അമ്മയാനയുടെ പ്രസവം കഴിയുന്നതുവരെ നിര്‍ത്തിവെയ്ക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.
പിന്നീട് ആ വഴി കടന്നുപോയ ചരക്കുതീവണ്ടി ആനയുള്ള സ്ഥലത്തെത്തുന്നതിന് മുൻപ് പിടിച്ചിട്ടു. അമ്മയാന റെയില്‍വേ ട്രാക്കില്‍ കുട്ടിയാനയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ പ്രദേശവാസികളും സംഭവസ്ഥലത്തെത്തി. പ്രസവത്തിനുശേഷം അമ്മയാനയെയും കുട്ടിയാനയെയും കാട്ടാനക്കൂട്ടത്തിന്റെ അരികിലെത്തിക്കാനും അധികൃതര്‍ക്ക് സാധിച്ചു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വെെറലാണ്.
Content Highlights: goods train stopped to enable elephant to deliver calf on track
Published: 09 Jul 2025, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented