കാസിരംഗ (അസം): അസമിൽ കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികിലെത്തിച്ച് അസം വനംവകുപ്പ്. കാസിരംഗ നാഷണൽ പാർക്ക് ആൻഡ് ടെെഗർ റിസർവിലാണ് സംഭവം. വനംവകുപ്പ് അധികൃതരും രക്ഷാപ്രവർത്തകരുടെ സംഘവും നടത്തിയ കൂട്ടായ പരിശ്രമത്തിലാണ് കുട്ടിയാന വീണ്ടും അമ്മയാനയുമായി ഒന്നിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയാന കൂട്ടംതെറ്റിയതായി ബോക്കോഘാത്ത് പട്ടണത്തിലെ ബോർജൂരി ബസ്തി ഗ്രാമനിവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. കാസിരംഗ ടെെഗർ റിസർവിന് ഉള്ളിലേക്ക് ആനകൾ വരുകയും പുറത്തേക്ക് പോവുകയും ചെയ്യുന്ന വെറോണി പ്രദേശത്താണ് കുട്ടിയാന കൂട്ടം തെറ്റിയത്.
ഗ്രാമവാസികൾ അറിയിച്ചതിനുസരിച്ച് വനംവകുപ്പിന്റെ പട്രോളിങ് സംഘം ഉടൻ പ്രദേശത്തെത്തി. സമീപത്തുള്ള തേയിലത്തോട്ടത്തിലേക്ക് നീങ്ങുകയായിരുന്ന കുട്ടിയാനയെ സെന്റർ ഫോർ വെെൽഡ്ലെെഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷനിലെ (സിഡബ്ല്യുആർസി) രക്ഷാ സംഘത്തിന്റെ കൂടി പിന്തുണയോടെ വിജയകരമായി പിടികൂടി. തുടർന്ന് സിഡബ്ല്യുആർസിയിലെത്തിച്ച കുട്ടിയാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
പൂർണ ആരോഗ്യവാനാണെന്ന കണ്ടെത്തിയതോടെ അമ്മയാനയുടെ കൂട്ടത്തിനൊപ്പം വിടാൻ അധികൃതർ തീരുമാനിച്ചു. പിന്നീട് കുട്ടിയാനയെ കണ്ടെത്തിയ വെറോണി മേഖലയ്ക്ക് സമീപം കുട്ടിയാനയെ എത്തിച്ചു. രാവിലെ 8.30-ന് കുട്ടിയാനയുടെ കരച്ചിലിനോട് അമ്മയാന പ്രതികരിച്ചു. പാർക്കിൽ നിന്നെത്തിയ അമ്മയാന കുട്ടിയാനയ്ക്കൊപ്പം മടങ്ങിയതോടെ രക്ഷാപ്രവർത്തനത്തിന് ശുഭപര്യവസാനമായി.
Content Highlights: elephant calf reunited with mother in kaziranga after forest staff rescue
Published: 06 Jul 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented