
ഹോങ്കോങ്: മനുഷ്യസംരക്ഷണത്തിലുള്ള ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന് പാണ്ട ആന്‍ ആന്‍ 35-ാം വയസ്സില്‍ ഓര്‍മയായി. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതര്‍ വാര്‍ത്ത പങ്കുവെച്ചതും ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആന്‍ ആനിന് ആദരാഞ്ജലികളെത്തി. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986-ലാണ്, പിന്നീട് ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടിയ പാണ്ട പിറന്നത്.
1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം. ചൈന സമ്മാനമായി നല്കിയതായിരുന്നു. ആന്‍ ആനിനൊപ്പം പെണ് പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്. ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട.
Content Highlights: world's oldest giant panda dies at the age of 35
Published: 23 Jul 2022, 10:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented