വിഴിഞ്ഞം:  തിരുവനന്തപുരത്തെ കൊച്ചുതുറയില്‍ കടല്‍ത്തീരത്ത് ഉടുമ്പ് സ്രാവ് ചത്തു കരയ്ക്കടിഞ്ഞ നിലയില്‍. വെള്ളുടുമ്പ് സ്രാവ് ഇനത്തില്‍പ്പെട്ടതാണ് ഇത്. അപകടകാരിയല്ല. കടലിന്റെ അടിത്തട്ടില്‍കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടതാകമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

To advertise here,

തൊലിപ്പുറത്തുള്ള വെള്ള പുള്ളികളാണ് വെള്ളുടുമ്പ് സ്രാവ് എന്ന പേര് വരാനുള്ള കാരണം. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാലാണ് കടലിന്റെ അടിത്തട്ടില്‍ ഇവ സ്ഥിരമായി കഴിയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ് സ്രാവ്. പുരാതനകാലത്ത് മരം കൊണ്ട് നിര്‍മിച്ചിരുന്ന വള്ളങ്ങളുടെ അടിഭാഗാത്ത് ഈ സ്രാവില്‍നിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.