ഏഷ്യൻ ആനകളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും പുതിയ വഴിത്താര തുറന്ന് അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള 'വൻതാര'.

To advertise here,

260-ലധികം ഏഷ്യൻ ആനകൾക്ക് ആശ്രയമേകുന്ന രാജ്യാന്തരതലത്തിലെ പ്രമുഖ പുനരധിവാസ കേന്ദ്രമാണിത്. ആനദിനത്തോടനുബന്ധിച്ച നിരവധി

പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ വനംവകുപ്പുമായി ചേർന്ന് ജയ്പൂരിലെ ഹാത്തി ഗ്രാമത്തിൽ അഡ്വാൻസ്ഡ് ആന ആശുപത്രി, ന്യൂട്രീഷൻ സെന്റർ, ഹൈഡ്രോതെറാപ്പി സൗകര്യം, പ്രായമായ ആനകൾക്ക് പ്രത്യേക കെയർ സെന്റർ എന്നിവ സ്ഥാപിക്കാനും വൻതാര ലക്ഷ്യമിടുന്നു. അസം, അരുണാചൽ പ്രദേശ്, ത്രിപുര, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ വനംവകുപ്പുകളുമായി ചേർന്ന് 182 ആനകളുടെ ആരോഗ്യ പരിചരണവും 242 പാപ്പാന്മാർക്ക് പ്രത്യേക പരിശീലനവും നൽകി. സർക്കസ് തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ലീലാവതി എന്ന ആനയുടെ കഥയിലൂടെ കുട്ടികളിൽ ജീവകാരുണ്യ ബോധവത്കരണവും നടത്തി. 2027 മാർച്ചിൽ ബാങ്കോക്കിൽ നടക്കുന്ന ആഗോള ഉച്ചകോടിയ്ക്കായി ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾക്ക് വൻതാര സാമ്പത്തിക പിന്തുണയും നൽകുന്നുമുണ്ട്.