
പല വിധത്തിലുള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ കൊണ്ട് യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം കരുത്ത് കാട്ടിയ വര്‍ഷമാണ് 2022 എന്ന് യു.എന്‍.ഇ.പി.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേര്‍സെന്‍. ചരിത്രപരമായ പല തീരുമാനങ്ങളും അംഗങ്ങളായ രാജ്യങ്ങള്‍ കൈക്കൊണ്ടു. പരിസ്ഥിതി വിനാശത്തെ നേരിടാനുള്ള സാമ്പത്തിക സഹായമെന്ന ആശയത്തിന് ആദ്യമായി യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണയായി. മോണ്‍ട്രിയയില്‍ നടന്ന യു.എന്‍. ബയോഡൈവേഴ്‌സിറ്റി കോണ്‍ഫറന്‍സില്‍ 2030 ഓടെ ജൈവവൈവിധ്യം പുനരജ്ജീവന മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പ്രതിജ്ഞ ചെയ്തു.
യു.എന്‍. എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ 50-ാം വാര്‍ഷികം കൂടിയായിരുന്നു 2022. കടുത്ത വെല്ലുവിളികളുടേത് കൂടിയായിരുന്നു 2022 എന്നും ഇംഗര്‍ ആന്‍ഡേഴ്‌സെന്‍ കൂട്ടിച്ചേര്‍ത്തു. ജൈവൈവിധ്യ നാശം, മാലിന്യ കൂമ്പാരം, മലിനീകരണം എന്നിങ്ങനെ എല്ലാ മേഖലകളിലും വെല്ലുവിളികളുണ്ടായി. യുക്രൈന്‍-റഷ്യ യുദ്ധം ഭക്ഷ്യദൗര്‍ലഭ്യതയിലേക്ക് വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു. പതിവ് പോലെ തന്നെ ദരിദ്ര രാജ്യങ്ങള്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ നേരിട്ടു. കാട്ടുതീ, പ്രളയം, മലിനീകരണ തോത് എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
പാഴാകുന്ന വാഗ്ദാനങ്ങള്‍ക്ക് പകരം പാരിസ്ഥിതിക പ്രവൃത്തികള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും 2022 നമ്മെ പഠിപ്പിച്ചു. 2022-2025 കാലയളവിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വേണ്ട രീതിയില്‍ തരണം ചെയ്യുവാന്‍ യു.എന്‍.ഇ.പി. മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. അംഗങ്ങളായ രാജ്യങ്ങള്‍ക്കൊപ്പം കൂടുതല്‍ പരിസ്ഥിതി സംബന്ധിയായ പ്രവര്‍ത്തനങ്ങളാണ് ഐക്യരാഷ്ട്ര സഭ ലക്ഷ്യമിടുന്നത്. മലിനീകരണം മൂലമുള്ള പ്രത്യാഘാതങ്ങൾ, തകര്‍ന്ന ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിവയെല്ലാം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടു- ഇംഗര്‍ ആന്‍ഡേര്‍സെന്‍ പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.
സംഘടനാ തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം വഹിക്കുന്ന സംഘടന കൂടിയാണ് യു.എന്‍.ഇ.പി. മലിനീകരണം തീരെയില്ലാത്ത ഭൂമി എന്ന ലക്ഷ്യത്തിലേക്കെത്താന്‍ വേണ്ടിയാണ് അംഗങ്ങളായ രാജ്യങ്ങള്‍ക്കൊപ്പം ഐക്യരാഷ്ട്ര സഭ പ്രവര്‍ത്തിക്കുന്നത്. ആഗോഗ്യകരമായ ഭൂമി എന്ന ലക്ഷ്യം നിറവേറ്റാന്‍ ഇനിയും കൂടുതല്‍ മികവോടെ സംഘടനയെ മുന്നോട്ട് നയിക്കുമെന്നും ഇംഗര്‍ ആന്‍ഡേര്‍സെന്‍ പ്രതികരിച്ചു. അഞ്ചു ദശാബ്ദങ്ങളായി പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക സംഘടന കൂടിയാണ് യു.എന്‍.ഇ.പി
Content Highlights: UNEP in 2022, message from inger andersen
Published: 08 Feb 2023, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented