ജംഷേദ്പുര്‍: ഝാര്‍ഖണ്ഡില്‍ പുതിയ രണ്ട് മൃഗശാലകള്‍ സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും (പിസിസിഎഫ്) ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ പരിതോഷ് ഉപാധ്യായയാണ് ഇക്കാര്യമറിയിച്ചത്. ഇതോടൊപ്പം പലാമു ജില്ലയില്‍ ടൈഗര്‍ സഫാരിയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

To advertise here,

ഗിരിദിഹ്, ദുംക ജില്ലകളിലാകും മൃഗശാല സ്ഥാപിക്കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്ത് രണ്ട് പുതിയ മൃഗശാലകളും ഒരു ടൈഗര്‍ സഫാരിയും ലഭിക്കുമെന്ന് പരിതോഷ് ഉപാധ്യായ അറിയിച്ചു. സംസ്ഥാനത്ത് വരുന്ന രണ്ട് പുതിയ മൃഗശാലകളും ടൈഗര്‍ സഫാരിയും വന്യജീവികളുമായി ബന്ധപ്പെട്ട അറിവ് ശക്തിപ്പെടുത്താന്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.