കണ്ടോ കണ്ടോ ബംഗ്ലാവ്
കണ്ടോ കാഴ്ച ബംഗ്ലാവ്
ഇരുമ്പുകൂട്ടിൽ കണ്ടില്ലേ
കരുത്തനായൊരു കടുവച്ചാർ
മറ്റൊരു കൂട്ടിൽ കണ്ടില്ലേ
സടകുടഞ്ഞൊരു സിംഹത്താൻ
മാനും കുതിരേം ഒട്ടകവും
മേഞ്ഞ് നടക്കണ കണ്ടില്ലേ
കുറുക്കൻമാരവരൊന്നിച്ച്
കൂവി രസിക്കണ കേട്ടില്ലേ
പീലി വിരിക്കും മയിലുകളും
പാട്ടുകൾ പാടും തത്തകളും
പൊണ്ണത്തടിയൻ ഹിപ്പോയും
ഒത്തൊരുമിക്കും ബംഗ്ലാവ്
കണ്ടോ കേേണ്ടാ ബംഗ്ലാവ്
കണ്ടോ കാഴ്ചബംഗ്ലാവ്!

To advertise here,