നീലേശ്വരം: ജനങ്ങളെ ആക്രമിച്ചതിനെത്തുടർന്ന് പിടിച്ച് കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിൽ തുറന്നുവിട്ട പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തി. കൂട്ടിന് മറ്റൊരു പരുന്തുമുണ്ട്. ഭയവും ആകുലതയ്ക്കും ഒപ്പം ആളുകളിൽ കൗതുകവുമുണർത്തുകയാണ് ഈ കൃഷ്ണപ്പരുന്ത്.
നീലേശ്വരം എസ്.എസ്. കലാമന്ദിർ റോഡിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും സമീപത്തുമായിരുന്നു മാസങ്ങളോളം പരുന്തിന്റെ വാസം. വഴിയാത്രക്കാരെയും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവരെയും ആക്രമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരമറിയിക്കുകയും തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 26-ന് പിടിച്ച് കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസിലെത്തിച്ച് കർണാടക വനാതിർത്തിയിൽ പറത്തിവിടുകയായിരുന്നു.
ആറുദിവസത്തിനുശേഷം ശനിയാഴ്ച രാവിലെയാണ് പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തിയത്. ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വീട്ടിലെ പദ്മിനിയെ തിങ്കളാഴ്ച രാവിലെ പരുന്ത് ആക്രമിച്ചു. മറ്റൊരു പരുന്തും കൂടെയുണ്ടെന്ന് നാട്ടുകാരും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അധികൃതരും പറയുന്നു. എത്രയും വേഗം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നും വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ പരുന്തിനെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് അറിയിച്ചതായും നഗരസഭാ കൗൺസിലർ ഇ. ഷജീർ പറഞ്ഞു.
Content Highlights: the exiled troublesome hawk is back along with another hawk
Published: 04 Feb 2025, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented