
കശ്മീരിൽ തലയെടുപ്പോടെനിന്ന 'തജിവാസ്' ഹിമാനികൾ അപ്രത്യക്ഷമാകുന്നു. ജമ്മു-കശ്മീർ സോനാമാർഗിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് തജിവാസ് ഹിമാനികൾ. അതിൻ്റെ 95 ശതമാനവും ഉരുകിപ്പോയെന്ന് പുതിയ പഠനം പറയുന്നു.
54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടന്നിരുന്ന ഹിമാനി, 2.5 ചതുരശ്ര കിലോമീറ്ററായി. കശ്മീർ സർവകലാശാലയിലെയും ന്യൂഡൽഹി ഇൻ്റർ-യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെൻ്ററിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 'പാലിയോ ഗ്ലേഷ്യൽ റീ കൺസ്ട്രക്ഷൻ ഓഫ് ദി തജിവാസ് ഗ്ലേഷ്യർ ഇൻ ദി കശ്മീർ ഹിമാലയ' പഠനത്തിലാണ് വിവരങ്ങളുള്ളത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമാണ് തജിവാസിനെ ബാധിച്ചത്.
Content Highlights: Thajiwas Glacier in Sonamarg has lost 95% of its ice mass., Glacial area reduced from 54 sq km to just 2.5 sq km., Joint research by Kashmir University and IUAC, New Delhi., Primary causes identified as global warming and climate change.
Published: 20 Jun 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented