പാലക്കാട്: നെല്ലിയാമ്പതി മലനിരകളില്‍ സ്റ്റെല്ലേറിയ (കാരിയോഫിലേസി കുടുംബം) വര്‍ഗത്തില്‍പ്പെട്ട പുതിയ ഇനം സസ്യം ഗവേഷകര്‍ കണ്ടെത്തി. 'സ്റ്റെല്ലേറിയ മീഡിയ' എന്ന സസ്യവിഭാഗത്തിലുള്‍പ്പെടുന്നതാണിത്. എങ്കിലും ആ സസ്യവിഭാഗത്തിന്റെ സഹപത്രങ്ങള്‍, വിദളങ്ങള്‍, ദളങ്ങള്‍, പൂമ്പൊടിരൂപങ്ങള്‍, വിത്ത്, ഉപരിതലഘടന എന്നിവയില്‍നിന്ന് പുതിയ സസ്യം വ്യത്യസ്തമാണ്.

To advertise here,

ജനിതകശാസ്ത്രജ്ഞയായ ബാര്‍ബറ മാക്ലിന്റോക്കിന്റെ ബഹുമാനാര്‍ത്ഥം പുതിയ ഇനത്തിന് 'സ്റ്റെല്ലേറിയ മക്ലിന്റോക്കിയേ' എന്ന് പേരിട്ടു.

കോയമ്പത്തൂര്‍ പി.എസ്.ജി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസി. പ്രൊഫ. ഡോ. ആര്യയാണ് ഈ കണ്ടെത്തലിന് പിന്നില്‍. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു പഠനം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അധ്യാപകരായ ഡോ. വി. സുരേഷ്, ഡോ. സോജന്‍ ജോസ്, അലന്‍ അലക്‌സ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.