വളരട്ടങ്ങനെ വളരട്ടെ... വലിയ ആളുകളായി വളരട്ടെ... വരൂ, നോർഫോക്കിലെ ഈ രണ്ട്‌ പെൻഗ്വിൻ കുഞ്ഞൻമാർക്ക് നമുക്ക് ആശംസകളേകാം. പുഡ്ഡിങ്, ഹംബങ്‌ എന്ന് പേരിട്ടിരിക്കുന്ന പെൻഗ്വിനുകളുടെ വളർച്ചയ്ക്ക് പ്രത്യേകതയുണ്ട്. ആഫ്രിക്കൻ പെൻഗ്വിൻ വിഭാഗത്തിലുൾപ്പെടുന്ന ഇവ ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ്. കഴിഞ്ഞവർഷമാണ് ഇവയെ ചുവന്ന പട്ടികയിലുൾപ്പെടുത്തിയത്.

To advertise here,

ആഫ്രിക്കൻ പെൻഗ്വിനുകളിൽ പ്രജനന ജോഡികളായി ഇനി ലോകത്ത് 9900 എണ്ണംമാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് ഐ.യു.സി.എന്നിന്റെ കണക്ക്. 1950-കളിൽ ഇത് 1,41,000 എണ്ണമായിരുന്നു. കാലാവസ്ഥാ വ്യതിയാനവും അനധികൃത മീൻപിടുത്തവും ഇവയുടെ നിലനിൽപ്പിനെ ബാധിച്ചു.

ഡിസംബറിലാണ് ബൻഹാം മൃഗശാലയിൽ ബ്ലാക്ക് ഫൂട്ടട് പെൻഗ്വിനുകൾ എന്നുകൂടി അറിയപ്പെടുന്ന ഇവ ജനിച്ചത്. രണ്ടുമാസം പിന്നിടവേ, ഇരുവരും സുരക്ഷിതരാണെന്ന വിവരം ജീവിവർഗത്തിന്റെ നിലനിൽപ്പിന് ശുഭസൂചകമാണ്. 19 ആഫ്രിക്കൻ പെൻഗ്വിനുകളാണ് മൃഗശാലയുടെ സംരക്ഷണയിലുള്ളത്. ആഫ്രിക്കൻ, നമീബിയൻ തീരങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്‌.